ഖമനേയിയുടെ മരണം ഇന്ത്യയെയും ബാധിക്കും 

Tuesday 03 March 2026 2:59 AM IST

അമേരിക്ക ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതോടെ മിഡിൽ ഈസ്റ്റ് വലിയ ദുരിതത്തിലേക്ക് നീങ്ങുകയാണ്. സൈനിക തിരിച്ചടികൾക്കും കപ്പൽ ഗതാഗതം തടസപ്പെടുന്നതിനും മാത്രമല്ല, ആഗോള വിപണിയിലെ ആശങ്കകൾക്കും ഈ സംഘർഷം കാരണമായിട്ടുണ്ട് . സംഘർഷങ്ങൾ ഈ മേഖലയുമായി വലിയ വ്യാപാര, ഊർജ്ജ ബന്ധങ്ങളുള്ള ഇന്ത്യയെ ബാധിക്കാൻ സാദ്ധ്യതയുമുണ്ട്.