പുസ്തകചർച്ച

Tuesday 03 March 2026 1:07 AM IST

നെടുമങ്ങാട് ; അഡ്വ.നസീറയുടെ മൂന്നു നോവലുകളുടെ വായനാനുഭവം നെടുമങ്ങാട് ഘടികാരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.ഉച്ചാടനം,ഹറാത്ത്,മൃത്യുഗർത്തം എന്നീ പുസ്തകങ്ങളാണ് ചർച്ച ചെയ്തത്.പ്രൊഫ.ഉത്തരംകോട് ശശി അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ അഡ്വ.ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു.കവി ആനാട് ഹരിപ്രകാശ് സ്വാഗതം പറഞ്ഞു.ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ,ആര്യനാട് സത്യൻ,കുറിഞ്ചിലക്കോട് ബാലചന്ദ്രൻ, വേങ്കോട് അനിൽ,ജെ.ഷാജികുമാർ,കല്ലാർ ഗോപകുമാർ,ബി.എസ്.രാജീവ്,സുജാതൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.എഴുത്തുകാരി നസീറ മറുപടി പറഞ്ഞു.