എൽ.ഡി.എഫ് നെടുമങ്ങാട് മണ്ഡലം വികസനജാഥ
Tuesday 03 March 2026 1:12 AM IST
നെടുമങ്ങാട് : മന്ത്രി ജി.ആർ.അനിൽ ക്യാപ്ടനും സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി കെ.പി.പ്രമോഷ് മാനേജരുമായ നെടുമങ്ങാട് മണ്ഡലം വികസന സന്ദേശ ജാഥയ്ക്ക് വിപുലമായ സ്വീകരണം.പത്താംകല്ല്, പൂവത്തൂര്,വട്ടപ്പാറ,തേക്കട മേഖലകളിലെ സ്വീകരണശേഷം കൊഞ്ചിറയിൽ ജാഥ സമാപിച്ചു.സി.പി.എം പേരൂർക്കട ഏരിയ സെക്രട്ടറി ബി.ബിജു, നെടുമങ്ങാട് നഗരസഭാ ചെയർമാൻ അഡ്വ.ആർ.ജയദേവൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,എം.ജി രാഹുൽ,സതീശൻ മേച്ചേരി,കരിപ്പൂര് വിജയകുമാർ,എ.ഷാജി,റിയാസ്,ബി.നജീബ്, വി.അമ്പിളി,എം.ശ്രീകേശ്,സി.ബി ദിലീപ്,എസ്.എസ്.ബിജു,ബി.സതീശൻ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.കൊഞ്ചിറയിൽ നടന്ന സമാപനയോഗം സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്തു.