വെള്ളറട ഗ്രാമപഞ്ചായത്ത് വികസന സെമിനാർ
Tuesday 03 March 2026 1:18 AM IST
വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2026- 27 വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച വികസന സെമിനാർ ബുധനാഴ്ച രാവിലെ 11ന് വെള്ളറട ജെ.എം ഹാളിൽ നടക്കും.സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ വിൻസെന്റ് അദ്ധ്യക്ഷത വഹിക്കും.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.ആർരംഗനാഥൻ മുഖ്യപ്രഭാഷണം നടത്തും.വികസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സുധകുമാരി പദ്ധതി അവതരണം നടത്തും.