കഥയോട്ടം ടൈറ്റിൽ പോസ്റ്റർ

Tuesday 03 March 2026 6:26 AM IST

ഋഷികേഷ്,ശിവമിത്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സതീഷ് ജേക്കബ് സംവിധാനം ചെയ്യുന്ന "കഥയോട്ടം ടൈറ്റിൽ പോസ്റ്റർ പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. വ്യത്യസ്ത മതത്തിൽപ്പെട്ട യുവതിയുടെയും യുവാവിന്റെയും ഒപ്പം അവരുടെ സുഹൃത്തുക്കളുടെയും സൗഹൃദങ്ങളുടെയും പശ്ചാത്തലത്തിൽ ഗൗരവമായ വിഷയം തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് "കഥയോട്ടം. സന്തോഷ്‌ കീഴാറ്റൂർ, ജിയോ ബേബി,ശിവജി ഗുരുവായൂർ, ഗോകുലൻ,ഉണ്ണി ലാലു,സിദ്ധാർഥ് ശിവ, മുഹമ്മദ്‌ റാഫി, റോഷൻ,നബീൽ, സുധീഷ്,നോബി മാർക്കോസ്, നീന കുറുപ്പ്,ശ്രീദേവി ഉണ്ണികൃഷ്ണൻ,അപർണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.കഥ തിരക്കഥ സംഭാഷണം-വിഷ്ണു രതികുമാർ, ജോയ്‌സ് സ്റ്റുഡിയോസിന്റെ ബാനറിൽ എം. ജി .വി പാണ്ഡ്യൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രത്യുഷ് കെ. എ നിർവഹിക്കുന്നു. സംഗീതം-ഗിരീഷ് നാരായണൻ, എഡിറ്റിംഗ്-ജിബീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ശ്യാം തൃപ്പുണിത്തറ, കലാസംവിധാനം-സുധീഷ് കെ എസ്, പി. ആർ. ഒ എ. എസ് .ദിനേശ്.