'സുപോഷിത്' അവാർഡ് :ഇടവെട്ടിപഞ്ചായത്തിന് അഭിമാന നിമിഷം

Tuesday 03 March 2026 1:52 AM IST

ഇടവെട്ടി: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നടപ്പിലാക്കുന്ന സുപോഷിത് ഗ്രാമ പഞ്ചായത് അഭിയാനിന്റെ ഭാഗമായി രാജ്യത്തെ മികച്ച 1000 ഗ്രാമ പഞ്ചായത്തുകളുടെ പട്ടികയിൽ ഇടവെട്ടി ഗ്രാമ പഞ്ചായത്ത് ഇടം നേടി. പോഷകാഹാരക്കുറവ് രഹിത ഭാരതം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഓരോ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിനുംഒരു ലക്ഷം രൂപ പ്രോത്സാഹനത്തുക അനുവദിക്കുന്നതാണ്. സംസ്ഥാനതലത്തിലുള്ള വിശദമായ വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇടവെട്ടി ഗ്രാമ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.അങ്കണവാടികൾ മുഖാന്തിരം ത്രിതല പഞ്ചായത്തുകൾ നൽകിയ പോഷകാഹാര വിതരണം, അടിസ്ഥാന ഭൗതിക സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, ജീവനക്കാരുടെ കാര്യക്ഷമതയും അർപ്പണ മനോഭാവവും എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അവാർഡ് നിർണ്ണയം.ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ 15 അങ്കണവാടി ടീച്ചർമാർക്കും, ഐ. സി. ഡി. എസ് ഉദ്യോഗസ്ഥരായ ദിവ്യ, ടിന്റു എന്നിവർക്കും പഞ്ചായത്ത് ഭരണസമിതിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.ഇടവെട്ടി പഞ്ചായത്ത്ഭരണസമിതിയുടേയുംഅങ്കണവാടി പ്രവർത്തകരുടെയും, ഐ. സി. ഡി. എസ് സംസംഘത്തിന്റെയും സമർപ്പിത പ്രവർത്തനമാണ് ഈ ദേശീയ അംഗീകാരത്തിന് പിന്നിൽ.തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളെ ആദരിക്കുന്ന ചടങ്ങ് ഏപ്രിൽ 2ന് ന്യൂഡൽഹിയിൽ നടക്കും. ഇടവെട്ടി ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.