ആധുനിക വാതക ശ്മശാനത്തിന്റെ ശിലാസ്ഥാപന കർമ്മം
Tuesday 03 March 2026 3:29 AM IST
ഹരിപ്പാട്: ഹരിപ്പാട് നഗരസഭയിലെ കുരീത്രക്കുന്നിൽ 1.86 കോടി ചെലവിൽ അനുവദിച്ച ആധുനിക വാതക ശ്മശാനം ശാന്തികവാടത്തിന്റെ ശിലാസ്ഥാപന കർമ്മം രമേശ് ചെന്നിത്തല നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വൃന്ദ എസ്.കുമാർ അദ്ധ്യക്ഷയായി. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ എം.ബി.അനിൽമിത്ര, അഡ്വ.ബി.ബാബുപ്രസാദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ മിനി.എസ്, ഷിബു പഞ്ചവടി, എസ്.വിജയമ്മ, സജീഷ് പാലത്തുംപാടൻ, സി.രാജലക്ഷ്മി, വാർഡ് കൗൺസിലർമാർ എസ്.കൃഷ്ണകുമാർ, കാട്ടിൽ സത്താർ, ജില്ല പഞ്ചായത്ത് മെമ്പർ ജോൺ തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ സുരേന്ദ്രനാഥ്, സി.പി.എം ഏരിയ സെക്രട്ടറി സി.പ്രസാദ്, മുനിസിപ്പൽ സൂപ്രണ്ട് സുരേഷ്, ക്ലീൻ സിറ്റി മാനേജർ സുധീപ് സുധാകരൻ, പദ്ധതിയുടെ കരാറുകാരായ ഉരാളുങ്കൽ സൊസൈറ്റി പ്രതിനിധി മധു എന്നിവർ സംസാരിച്ചു.