ഫാം കാർണിവൽ സാംസ്കാരിക സമ്മേളനം
Monday 02 March 2026 9:58 PM IST
പിലിക്കോട് :പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്നുവരുന്ന ഫാം കാർണിവലിന്റെ ഭാഗമായി നടന്ന സംസ്കാരിക സമ്മേളനം കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ.കെ.എൻ. കുറുപ്പ്
ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി.ചന്ദ്രമതി അദ്ധ്യക്ഷത വഹിച്ചു. ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോക്ടർ ടി.വനജ, കക്കുന്നം പത്മനാഭൻ പണിക്കർ, വിജയകുമാർ തൃക്കരിപ്പൂർ, ഡോ. എം.എസ്. നായർ, കാർഷിക കേന്ദ്രം അസാസിയേറ്റ് പ്രൊഫസർ പി.കെ.രതീഷ് എന്നിവർ പ്രസംഗിച്ചു. സന്തോഷ് ഒഴിഞ്ഞവളപ്പ്, ഗിരിധർ രാഘവ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. രാത്രി പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി അവതരിപ്പിച്ച ഗാനമേള അരങ്ങേറി.