മടിക്കൈ വ്യവസായ എസ്റ്റേറ്റ് മൂന്നുമാസത്തിനകം

Monday 02 March 2026 10:10 PM IST

നീലേശ്വരം: മടിക്കൈ വ്യവസായ എസ്റ്റേറ്റിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പി.വിഷ്ണുരാജിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. എസ്റ്റേറ്റിലെ ആദ്യ സംരംഭം മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ആന്തരിക റോഡിനായി 7.70കോടി യും അപ്രോച്ച് റോഡിനായി കാസർകോട് പാക്കേജിൽ 2.70കോടിയും അനുവദിച്ചതായി ഡയറക്ടർ അറിയിച്ചു. സ്ഥലം ഏറ്റെടുത്ത സംരംഭകരുമായി ചേർന്ന യോഗത്തിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ, കെ.എസ്.എസ്.ഐ.എ പ്രതിനിധികൾ, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് പ്രതിനിധികൾ, വിവിധ സംരംഭകർ,മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, എന്നിവർ പങ്കെടുത്തു. ജില്ലയിലെ വ്യവസായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ഡയറക്ടർഅറിയിച്ചു.