നെൽക്കർഷകരുടെ മാർച്ച്

Tuesday 03 March 2026 12:33 AM IST

തൃശൂർ: നെല്ല് സംഭരണം തകർക്കുന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ നെൽക്കർഷകർ തൃശൂർ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഉത്തരവിന്റെ കോപ്പി കത്തിച്ചു. കർഷകസംഘം സംസ്ഥാന ജന. സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ പ്രസിഡന്റ് പി.ആർ.വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി.മൊയ്തീൻ എം.എൽ.എ, എക്‌സിക്യൂട്ടിവ് അംഗം മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാ ആക്ടിംഗ് സെക്രട്ടറി പി.കെ.ഡേവിസ്, ട്രഷറർ ടി.എ.രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സി.എം.എസ് സ്‌കൂൾ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിന് എം.ബാലാജി, ടി.വി.ഹരിദാസ്, ഗീത ഗോപി, എം.എൻ.സത്യൻ, ടി.ജി.ശങ്കരനാരായണൻ എന്നിവർ നേതൃത്വം നൽകി.