വീടുകളുടെ താക്കോൽ ദാനം

Monday 02 March 2026 10:59 PM IST

ചേർത്തല :തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോ–ഓർഡനേറ്റർ പൊൻസിനി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദേഷ് യു.കൈമൾ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ലിജി,സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാരായ പ്രവീൺ ജി.പണിക്കർ,എസ്. സുമേഷ്,കെ.ആർ.യമുന,പഞ്ചായത്ത് സെക്രട്ടറി ജി.അനിൽകുമാർ എന്നിവർ സംസാരിച്ചു.