'നവം ആരോഗ്യ ആര്യാട് ' പദ്ധതി
Monday 02 March 2026 10:59 PM IST
മുഹമ്മ: ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ അടുത്ത 5 വർഷക്കാലം 'നവം ആരോഗ്യ ആര്യാട് ' എന്ന പദ്ധതി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കും. ബഡ്ജറ്റിൽ ഇതിനായി 54 ലക്ഷം രൂപ വകയിരുത്തി. വയോജനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ 84 വാർഡുകളിലും വയോജന സൗ ഹൃദകൂട്ടങ്ങൾ രൂപീകരിച്ച് എല്ലാ മാസവും ആരോഗ്യ പരിശോധന നടത്തും. മുതിർന്ന പൗരൻമാർക്ക് തൊഴിൽ പരിശീലനമുൾപ്പെടെയുള്ള പദ്ധതിക്ക് 30 ലക്ഷം രൂപ വകയിരുത്തി. . ബ്ലോക്ക് പഞ്ചായത്തിന് മിനി സിവിൽ സ്റ്റേഷൻ ഒരുക്കും.
18, 41,32,983 രൂപ വരവും 18,31,67,874 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എൻ.പി.സ്നേഹജൻ അവതരിപ്പിച്ചു. പ്രസിഡന്റ് പി.ഡി.ശ്രീദേവി അദ്ധ്യക്ഷയായി.