ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
Monday 02 March 2026 11:04 PM IST
ആലപ്പുഴ: കേരള സർവകലാശാലയുടെ മുഹമ്മ കായിപ്പുറത്തു പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റീജിയണൽ സെന്ററിൽ കോമേഴ്സ്, മാനേജ്‌മെന്റ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക പാനൽ തയ്യാറാക്കുന്നതിന് യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, യോഗ്യത സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപെടുത്തിയ രണ്ടു സെറ്റ് പകർപ്പുകളുമായി മാർച്ച് 6ന് വൈകുന്നേരം 3.30ന് മുമ്പായി കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.