യു​ദ്ധ​വി​രു​ദ്ധ കൂ​ട്ടാ​യ്മ

Monday 02 March 2026 11:05 PM IST

ആ​ല​പ്പു​ഴ: ഗ​വ.മു​ഹ​മ്മ​ദൻ​സ് എ​ച്ച്.എ​സ് എൽ.പി സ്‌കൂ​ളി​ലെ സാ​മു​ഹ്യ​ശാസ്ത്ര ക്ല​ബ്ബി​ന്റെ നേ​തൃ​ത്വ​ത്തിൽ ''യു​ദ്ധം നാ​ടി​ന്നാ​പ​ത്ത്'' എ​ന്ന സ​ന്ദേ​ശം മു​ഴു​വൻ കു​ട്ടി​ക​ളിലേ​ക്കും പ​ക​രു​ന്ന​തി​നും യു​ദ്ധ​ത്തി​ന്റെ കെ​ടു​തി​കൾ ന​മു​ക്ക് ആ​പ​ത്താ​ണെ​ന്ന് തി​രി​ച്ച​റി​വി​നു​മാ​യി യു​ദ്ധ​വി​രു​ദ്ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സ്‌കൂൾ പ്ര​ധാ​നാ​ദ്ധ്യാ​പ​കൻ പി.ഡി.ജോ​ഷി കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മു​ഹ്യ​ശാസ്ത്ര ക്ല​ബ്ബ് കോർ​ഡി​നേ​റ്റർ കെ.കെ.ഉ​ല്ലാ​സ്, അദ്ധ്യാ​പ​ക​രാ​യ ല​റ്റീ​ഷ്യ അ​ല​ക്സ്, മാർ​ട്ടിൻ പ്രിൻ​സ്, എ​ച്ച്.ഷൈ​നി, സോ​ന തോ​മ​സ്, കെ.ഒ.ബു​ഷ്ര, എൻ.എ​സ്.നീ​ലി​മ, പി.എൻ.സൗ​ജ​ത്ത്, സു​ഹൈ​ബ് എ​ന്നി​വർ പ്ര​സം​ഗി​ച്ചു