മണ്ണഞ്ചേരിയിൽ ബഡ്ജറ്റ് 72,42കോടി

Monday 02 March 2026 11:07 PM IST

മുഹമ്മ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ 72,42,52,492രൂപ ആകെ വരവും, 57,47,85,840രൂപ ആകെ ചെലവും, 14,96,66,652 രൂപ നീക്കിയിരിപ്പും ഉള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ.പി. ഉല്ലാസ് അവതരിപ്പിച്ചു. ലൈഫ് ഭവന നിർമ്മാണം, വയോജന ക്ഷേമം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, തൊഴിൽമേഖല, മാലിന്യ നിർമ്മാർജ്ജനം, കാർഷികം, ശുചിത്വം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതാണ് ബഡ്ജറ്റ് . 2030ഓടു കൂടി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിനെ കാർബൺ ന്യൂട്രൽ പഞ്ചായത്ത് ആക്കി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സന്ധ്യ ശശിധരൻ, സുധർമ്മ രാജേന്ദ്രൻ, വി.കെ.ഉല്ലാസ്, ജനപ്രതിനിധികളായ സിനിമോൾ സുരേഷ്, ഹസീന ബഷീർ, ബി. നിസ്സാർ, സൽമ അസീസ് തുടങ്ങിയവർ പങ്കെടുത്തു.