എ.സി റോഡ് ഉദ്ഘാടനം 7ന്

Monday 02 March 2026 11:07 PM IST

കുട്ടനാട് : എ.സി റോഡ്, പടഹാരം പാലം, കുട്ടനാട് കുടിവെള്ളപദ്ധതി, നിർമ്മാണം പുരോഗമിക്കുന്ന വീയപുരം മുളയ്ക്കാം തുരുത്തി റോഡ് എന്നിവ 7ന് രാവിലെ 9.30ന് മങ്കൊമ്പിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മറ്റൊരു പ്രധാന പദ്ധതിയായ കാവാലം പാലത്തിന്റെ തറക്കല്ലിടലും ഇതോടൊപ്പം നിർവഹിക്കും. മൊത്തത്തിൽ 1608 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. . ഉദ്ഘാടനത്തിന് മുന്നോടിയായ് എത്രയും വേഗം എ.സി റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തികരിക്കുവാനുള്ള ഊർജ്ജിത ശ്രമത്തിലാണ് അധികൃർ.

തോമസ് കെ തോമസ് എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ സജി ചെറിയാൻ, മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, പി.പ്രസാദ്, കളക്ടർ അലക്സ് വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുക്കും

എ.സി റോഡ് -740 കോടി , പടഹാരം പാലം -57.83 കോടി, കാവാലം തട്ടാശ്ശേരി പാലം- 63 കോടി, വീയപുരം മുളയ്ക്കാംതുരുത്തി റോഡ് -132 കോടി കുട്ടനാട് ശുദ്ധജലപദ്ധതി- 615 കോടി എന്നിങ്ങനെയാണ് ചിലവ്.