വനിതാ ദിനാചരണവും പരിശീലനവും
Monday 02 March 2026 11:19 PM IST
വൈക്കം : ഹരിതാ റസിഡൻസ് അസോസയേഷന്റെ നേതൃത്വത്തിൽ 8 ന് രാവിലെ 10 ന് പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ വനിതാദിനാചരണവും, കോട്ടയം നാർക്കോട്ടിക് സെല്ലിലെ വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയും നടത്തും. അസോസിയേഷൻ പ്രസിഡന്റ് ജീവൻ ശിവറാം അദ്ധ്യക്ഷത വഹിക്കും. അനിമേറ്റഡ് ഷോർട്ട് ഫിലിം വിഭാഗത്തിലെ ഏറ്റവും നല്ല സംവിധായികക്കുള്ള 2023 ലെ ദേശീയ അവാർഡ് നേടിയ അതിഥി കൃഷ്ണദാസിനെ ചടങ്ങിൽ ആദരിക്കും. ഹരിതാ റസിഡൻസ് അസോസയേഷനിലെ വിവധ രംഗങ്ങളിൽ കഴിവ് തെളിയിച്ച അഞ്ച് വനിതകളെ ഉപഹാരം നൽകി ആദരിക്കും.