എം.ജി വാർത്തകൾ

Monday 02 March 2026 11:24 PM IST

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എ മലയാളം പിജിസിഎസ്എസ് (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇമ്പ്രൂവ്‌മെന്റ് , 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ) ഡിസംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എഫ്.എ അപ്പ്‌ലൈഡ് ആർട്ട്, പെയിന്റിംഗ്, സ്‌കൾപ്ചർ (2024 അഡ്മിഷൻ – റെഗുലർ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ – ലേണിംഗ് ഡിസബിലിറ്റി & ഇന്റലക്ച്വൽ ഡിസബിലിറ്റി (2025 അഡ്മിഷൻ റെഗുലർ / സപ്ലിമെന്ററി) പ്രായോഗിക പരീക്ഷ, മാർച്ച് 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 5 മുതൽ നടക്കും.

മാർച്ച് 5 നു നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. കഥകളി ചെണ്ട (2023 അഡ്മിഷൻ റെഗുലർ / 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് / 2018 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്/ 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്) തോറ്റവർക്കായുള്ള സ്‌പെഷ്യൽ റീ അപ്പിയറൻസ് ജനുവരി 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 6 നു നടക്കും