സനൂപിന് എം.പിയുടെ ധനസഹായം

Tuesday 03 March 2026 11:57 PM IST
കെ.സി വേണുഗോപാല്‍ എം പി നല്‍കിയ ധനസഹായം എ ഐ സി സി സെക്രട്ടറി ടി.എന്‍ പ്രതാപന്‍ സനൂപിന്റെ വീട്ടില്‍ എത്തി കൈമാറിയപ്പോള്‍

കല്ലൂർ: ചികിത്സാപിഴവിൽ കാഴ്ച നഷ്ടപ്പെട്ട പൊന്നൂക്കര മുളങ്ങാട്ടുപറമ്പിൽ സനൂപിന് കോയമ്പത്തൂർ കോവൈ അരവിന്ദ് ആശുപത്രിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നേത്രസഹായത്തിനായി സനൂപിന്, കെ.സി.വേണുഗോപാൽ എം.പി നൽകിയ ധനസഹായം എ.ഐ.സി.സി സെക്രട്ടറി ടി.എൻ.പ്രതാപൻ സനൂപിന്റെ വീട്ടിലെത്തി കൈമാറി. അനിൽ അക്കര, സി.സി.ശ്രീകുമാർ, തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ്, വൈസ് പ്രസിഡന്റ് പോൾസൺ തെക്കുംപീടിക, ജെറോം ജോൺ, നിഖിൽ ദാമോധരൻ, പ്രീബനൻ ചുണ്ടേലപറമ്പിൽ, സൈമൺ നമ്പാടൻ, സുനിൽ മുളങ്ങാട്ടുക്കര, അഖിൽ എസ്.മേനോൻ, പി.എം.രാജേഷ്, ടിന ജോളി എന്നിവരും സന്നിഹിതരായി.