കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി
Tuesday 03 March 2026 12:01 AM IST
കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സി കൊടുങ്ങല്ലൂർ ഡിപ്പോയ്ക്ക് ഇനിയും പുതിയ ബസുകൾ ലഭിക്കുമെന്ന് വി.ആർ.സുനിൽകുമാർ എം.എൽ.എ. കോയമ്പത്തൂർ സർവീസിനായി പുതിയതായി അനുവദിച്ച കെ-സ്വിഫ്റ്റ് ഫാസ്റ്റ് പാസഞ്ചർ ബസ് കൈമാറി സംസാരിക്കുകയായിരുന്നു എം.എൽ.എ. കൊടുങ്ങല്ലൂർ വടക്കേനടയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷയായി. ഇൻസ്‌പെക്ടർ ഇൻചാർജ് പി.എ.ദിലീപ് കുമാർ, സ്റ്റാൻഡിംഗ് കൗൺസിൽ അരുൺ മേനോൻ എന്നിവർ സംസാരിച്ചു. വി.കെ.ഷെല്ലിമോൻ, പി.എ.അനസ് എന്നിവർ വാഹനത്തിന്റെ താക്കോലും ഇ.ടി.എമ്മും ഏറ്റുവാങ്ങി. രാവിലെ 10.30ന് കൊടുങ്ങല്ലൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന ബസ് രാത്രി 9.30 നാണ് ഗാന്ധിപുരത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് മടങ്ങുക.