വികസന സെമിനാർ

Wednesday 04 March 2026 12:00 AM IST

എലിക്കുളം : ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായുള്ള കരട് പദ്ധതി രേഖ അവതരിപ്പിച്ചു. പ്രസിഡന്റ് യമുന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം അഡ്വ.തോമസ് കുന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി ജെയിംസ് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ജയ ദീപ് പാറയ്ക്കൻ , ഗീത സജി,പഞ്ചായത്ത് വൈസ് പ്രസിസന്റ് മാത്യൂസ് പെരുമനങ്ങാട്, പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.