ദന്ത പരിശോധന ക്യാമ്പ് നടത്തി
Wednesday 04 March 2026 12:00 AM IST
വൈക്കം : തേജസ് നഗർ റസിഡന്റ്സ് അസോസിയേഷന്റെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൗൺസിൽ ഒഫ് ഡെന്റൽ ഹെൽത്ത് തൃപ്പൂണിത്തുറയുടെയും നേതൃത്വത്തിൽ ടി.വി.പുരം പഞ്ചായത്തിലെ 2-ാം വാർഡ് കണിച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. വാർഡ് മെമ്പർ കവിത റെജി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റും നടനുമായ ക്യാപ്ടൻ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.റെജിൻ കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ.അനൂപ് കുമാർ രവീന്ദ്രൻ, ഡോ.റെജിൻ കുര്യൻ എന്നിവർ നേതൃത്വം നൽകി. അമ്പിളി വിനോദ്, കൃഷ്ണമ്മ കാട്ടിക്കുഴിയിൽ, സുഭാഷിണി ഷൈൻ, സുനിൽ ബാലകൃഷ്ണൻ, പി.സെൽവരാജ്, ടി. കെ.വിജയൻ, ജോണി ഉണ്ണിതുരുത്തിൽ, കെ.ജെ.ഷാജിമോൻ, ശ്യാം ശിവൻ, പി.ടി.ശിവദാസ് എന്നിവർ പ്രസംഗിച്ചു.