ജനമൈത്രി സമിതി യാത്ര അയപ്പ് നൽകി
Wednesday 04 March 2026 1:01 AM IST
വൈക്കം: വൈക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറിപോകുന്ന എസ്.എച്ച്.ഒ എസ്.സുഖേഷിനും, എസ്.ഐ പ്രവീണിനും വൈക്കം ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. സമിതി കൺവീനർ രാജൻ അക്കരപാടം ഉപഹാരം കൈമാറി. പി.കെ.ഹരിദാസ്, ഡോ.പ്രീത് ഭാസ്‌കർ, സാബു തോമസ്, ബി.ശശിധരൻ, പ്രകാശ്, യു. ഉലഹന്നാൻ, ശശികുമാർ, കെ.എസ്.കുമാരി, പി.ആർ.ഒ. ഷമീർ, ബീറ്റ് ഓഫീസർ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. യാത്ര അയപ്പിന് എസ്.എച്ച്.ഒ എസ്.സുഖേഷും, എസ്.ഐ പ്രവീണും നന്ദി പറഞ്ഞു.