ഞെട്ടിച്ച് രാധിക ശരത് കുമാറിന്റെ തായ് കിഴവി
രാധിക ശരത് കുമാർ ടൈറ്റിൽ കഥാപാത്രമായി എത്തിയ കോമഡി ഡ്രാമ ചിത്രം തായ് കിഴവി ഞെട്ടിക്കുന്ന കളക്ഷനുമായി മുന്നേറുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 20.78 കോടി നേടി. ഇന്ത്യയിൽനിന്ന് 15,51 കോടിയും. ഓവർസീസ് മാർക്കറ്റിൽനിന്ന് 5.28 കോടി സ്വന്തമാക്കി.
വരും ദിവസങ്ങളിൽ വൻ കുതിപ്പ് നേടും എന്നാണ് വിലയിരുത്തൽ. രാധിക ശരത് കുമാറിന്റെ മേക്കോവർ ആണ് സിനിമയുടെ ഹൈലൈറ്റ്. പല സീനിലും രാധിക ശരത് കുമാർ എന്ന് പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്ത ചിത്രം പാഷൻ സ്റ്റുഡിയോസ്, ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ നടൻ ശിവകാർത്തികേയനും സുധൻ സുന്ദരവും ചേർന്നാണ് നിർമ്മാണം. നിവാസ് കെ. പ്രസന്ന ആണ് സംഗീതം.
അതേസമയം തായ് കിഴവിക്കുശേഷം ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്യുന്ന സെയോൺ എന്ന ചിത്രത്തിൽ ശിവകാർത്തികേയൻ ആണ് നായകൻ.
വിവേക് വിജയകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.
സന്തോഷ് നാരായണൻ ആണ് സംഗീതം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ എന്നിവർ ചേർന്നാണ് നിർമ്മാണം.