ബോധവത്ക്കരണ ശില്പശാല നടത്തി
Wednesday 04 March 2026 12:02 AM IST
ഏറ്റുമാനൂർ : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ എന്നിവർക്കായി തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് ശില്പശാല നടന്നു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൻ കരീമഠം ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എ സജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് മുഖ്യപ്രഭാഷണം നടത്തി. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ്, കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് വിനോദ് എന്നിവർ പ്രസംഗിച്ചു. റിട്ട.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.സോമൻ ക്ലാസ് നയിച്ചു.