സ്വാഗതസംഘം രൂപീകരിച്ചു 

Wednesday 04 March 2026 12:02 AM IST

കുറവിലങ്ങാട് : കെ.എസ്.എസ്.പി.എ ദക്ഷിണ മേഖല ജീവിത സമരയാത്രയ്ക്ക് കുറവിലങ്ങാട് 9 ന് സ്വീകരണം നൽകും. ഇതോടനുബന്ധിച്ച് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബേബി തൊണ്ടാങ്കുഴി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സിറിയക് ഐസക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഡി പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സംഘടന നിലപാട് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മിനി മത്തായി, ബാബു തൂമ്പുങ്കൽ, നിയോജകമണ്ഡലം സെക്രട്ടറി എം.കെ സനൽകുമാർ, ജി.സുരേഷ് ബാബു, സി.എം മോളി തുടങ്ങിയവർ പങ്കെടുത്തു.