വടം ആദ്യ ഗാനം
തമിഴിലെ യുവതാരം വിമൽ നായകനായി അഭിനയിക്കുന്ന 'വടം എന്ന ചിത്രത്തിലെ ലിറിക്കൽ ഗാനം റിലീസ് ചെയ്തു. 'ആസൈ കലവാണി' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഡി ഇമ്മാൻ നിർവഹിക്കുന്നു. വിമൽ അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി ഇത് മൂന്നാം തവണയാണ് ഇമ്മാൻ സംഗീതം ഒരുക്കുന്നത്. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മാസാനി പിക്ചേഴ്സിന്റെ ബാനറിൽ രാജശേഖർ .ആർ നിർമ്മിച്ച് കെന്തിരൻ .വി രചനയും സംവിധാനവും നിർവഹിക്കുന്ന ആക്ഷൻ ഡ്രാമയായ വടം മാർച്ച് 6ന് തിയേറ്രറിൽ . വടവെഞ്ചുവിരട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ നടരാജ് (നട്ടി), സനാഷ്ക ശ്രീ, മുനിഷ്കാന്ത്, ബാല ശരവണൻ, ആടുകളം നരേൻ, സംഗീത കല്യാൺകുമാർ, മധുസൂദൻ റാവു, ദീപ ശങ്കർ, ഇന്ദുമതി മണികണ്ഠൻ എന്നിവരുൾപ്പെടെ വൻ താരനിര തന്നെയുണ്ട് പ്രസന്ന എസ് . കുമാറുമാണ് ഛായാഗ്രഹണം. ഗാനരചന ജ്ഞാനകരവേൽ നിർവഹിക്കുന്നു. ഇൻ പ്രൈം മീഡിയ ആണ് കേരളത്തിൽ വിതരണം. പി.ആർ. ഒ : പി. ശിവപ്രസാദ്,