ഗൾഫ് റിലീസിൽ ആശങ്ക

Wednesday 04 March 2026 6:04 AM IST

ജി​ .​സി​.സി​ ​ റി​ലീ​സ് ​മാ​റ്റി​വ​ച്ചാ​ൽ​ ​ക​ള​ക്ഷ​നെ​ ​ബാ​ധി​ക്കു​മെ​ന്ന് ​നി​ർ​മ്മാ​താ​ക്കൾ

ഇ​റാ​ൻ​-​ ​ഇ​സ്ര​യേ​ൽ​ ​സം​ഘ​ർ​ഷ​ത്തെ​ ​തു​ട​ർ​ന്ന് ​ജി​.സി​.സി​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​റി​ലീ​സ് ​ആ​ശ​ങ്ക​യി​ൽ​ ​മ​ല​യാ​ള​ ​സി​നി​മാ​ലോ​കം.​ ​ഇ​പ്പോ​ഴ​ത്തെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​ ​ആ​ണ് ​സി​നി​മാ​മേ​ഖ​ല​ ​നേ​രി​ടു​ന്ന​ത്.​ ​ഇൗ​ദ് ​റി​ലീ​സാ​യി​ ​എ​ത്തേ​ണ്ട​ ​മ​ല​യാ​ള​ ​സി​നി​മ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​ന്നു​ . മാ​ർ​ച്ച് 19​ന് ​മൂ​ന്ന് ​ചി​ത്ര​ങ്ങ​ളു​ടെ​ ​വ​മ്പ​ൻ​ ​റിലീസ് ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളെ​ ​ക​ള​ക്ഷ​ൻ​ ​കൂ​ടി​ ​ഉ​റ്റു​നോ​ക്കി​യാ​ണ് ​തീ​രു​മാ​നി​ച്ച​ത് .​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​ധു​ര​ന്ദ​ർ,​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​ടോ​ക്സി​ക്,​ ​ജ​യ​സൂ​ര്യ​ ​നാ​യ​ക​നാ​യ​ ​ആ​ട് 3​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​അ​ന്ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ധു​ര​ന്ദ​റി​ന്റെ​ ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ന് ​ബ​ഹ്റൈ​ൻ,​ ​കു​വൈ​റ്റ്,​ ​ഒ​മാ​ൻ,​ ​ഖ​ത്ത​ർ,​ ​സൗ​ദി,​ ​യു.​എ.​ഇ​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​പ്ര​ദ​ർ​ശ​ന​ ​വി​ല​ക്ക് ​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ചി​ത്ര​ത്തി​ലെ​ ​പാ​കി​സ്ഥാ​ൻ​ ​വി​രു​ദ്ധ​ ​പ​രാ​മ​ർ​ശ​ത്തി​നെ​ ​തു​ട​ർ​ന്നാ​ണ് ​വി​ല​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​ര​ണ്ടാം​ഭാ​ഗ​ത്തി​ന് ​നി​ല​വി​ൽ​ ​വി​ല​ക്കി​ല്ല.​ ​ എ​ന്നാ​ൽ​ ​റി​ലീ​സ് ​ചെ​യ്യാ​ൻ​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യം​ ​ആ​യി​രി​ക്കു​മോ​ ​എ​ന്നാ​ണ് ​ആ​ശ​ങ്ക.​ ​അ​ഥ​വാ​ ​വി​ല​ക്ക് ​തു​ട​രു​ക​യാ​ണെ​ങ്കി​ൽ​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഒ​ഴി​കെ​ ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ മാ​ത്ര​മ​ല്ല​ ​മ​ല​യാ​ള​ ​മേ​ജ​ർ​ ​റി​ലീ​സു​ക​ൾ​ ​ഏ​പ്രി​ൽ,​ ​മേ​യ് ​മാ​സ​ങ്ങ​ളി​ൽ​ ​ഒ​രു​ങ്ങു​ന്നു​ണ്ട്.​ ​ഇ​വ​യു​ടെ​ ​പ്ര​ദ​ർ​ശ​ന​ത്തി​നും​ ​അ​നി​ശ്ചി​ത​ത്വം​ ​ഉ​യ​രു​ന്നു​ണ്ട്. നി​വി​ൻ​പോ​ളി​യു​ടെ​ ​പ്ര​തി​ഛാ​യ,​ ​മ​മ്മൂ​ട്ടി​ ​-​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​പേ​ട്രി​യ​റ്റ്,​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​ദൃ​ശ്യം​ 3​, ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​യ​ ​പ​ള്ളി​ച​ട്ട​മ്പി,​ ​ജോ​ജു​ജോ​ർ​ജ് ​ചി​ത്രം​ ​വ​ര​വ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളും​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​ന്നു​ണ്ട് .​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഇ​വ​ ​എ​ല്ലാം.​ ​ജ.ി​സി​.സി​ ​റി​ലീ​സ് ​മാ​റ്റി​വ​ച്ചാ​ൽ​ ​ക​ള​ക്ഷ​നെ​ ​ബാ​ധി​ക്കു​ക​യും​ ​സാ​ഹ​ച​ര്യ​വു​മാ​ണ്.