സൗജന്യ ശ്രവണ സഹായി വിതരണം

Wednesday 04 March 2026 12:16 AM IST
സൗജന്യ ശ്രവണസഹായി വിതരണം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പിലാത്തറ: ലോക കേൾവി ദിനാചരണത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് പിലാത്തറയും ശ്രവണ ഹിയറിംഗ് എയ്ഡ് സെന്ററും സംയുക്തമായി സൗജന്യ ശ്രവണസഹായി വിതരണം സംഘടിപ്പിച്ചു. പിലാത്തറ ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയോടനുബന്ധിച്ച് 10 വരെ പിലാത്തറ ക്ലിനിക്കിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റർ മാനേജിംഗ് ഡയറക്ടർ ഇ. ശ്രീജിത്ത്, ഡയറക്ടറും ചീഫ് ഓഡിയോളജിസ്റ്റുമായ അശ്വതി ശ്രീജിത്ത്, പി.എം.ജെ.എഫ്. സിദ്ധാർത്ഥൻ, ടി.എസ്. വിശ്വനാഥൻ, സുനീറ തുടങ്ങിയവർ സംസാരിച്ചു. ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റർ കണ്ണൂർ റീജണൽ മാനേജർ ജിയോ മണിപ്പാടത്ത് സ്വാഗതവും ലയൺ എം.എസ്. നാരായണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.