പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല കാലം, നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ
അശ്വതി : സർക്കാരിൽ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് നേരിയ ലാഭം പ്രതീക്ഷിക്കാം.
ഭരണി: ഗൃഹം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമായ സമയം. സർക്കാർ ഉദ്യോഗത്തിലിരിക്കുന്നവർക്ക് ഉന്നതി. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.
കാർത്തിക: കഥ, കവിതകൾ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് അല്പം അകലെ ലഭിക്കും.
രോഹിണി: പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല കാലം. ഗൃഹം നിർമ്മിക്കാനുള്ള ആഗ്രഹം സഫലമാകും.
മകയിരം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്നും പലവിധ ആനുകൂല്യങ്ങൾ ലഭിക്കും. പഠനത്തിൽ ശ്രദ്ധ ചെലുത്തും.
തിരുവാതിര: റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവർക്ക് മികച്ച ലാഭം. വാഹനം, വസ്തുക്കൾ വിൽക്കാനാഗ്രഹിക്കുന്നവർക്ക് കാര്യപ്രാപ്തിയുടെ സമയം.
പുണർതം: സുഹൃത്തുക്കൾ അകലും. പഠനത്തിൽ മടി കാണിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ധനാഭിവൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലം.
പൂയം: സുഹൃത്തുക്കളാൽ ധനനഷ്ടം വരും. സഹോദരങ്ങൾ തമ്മിൽ ഐക്യത കുറയും. ഏറെക്കാലമായി ജോലി അന്വേഷിക്കുന്നവർക്ക് അൽപ്പം അകലെ ലഭിക്കും.
ആയില്യം: സഹോദരങ്ങളുമായി ഐക്യത കുറയും. വാഹനം, വസ്തുക്കൾ സ്വന്തമാക്കും. റിയൽ എസ്റ്റേറ്റ് തൊഴിൽ ചെയ്യുന്നവർക്ക് മികച്ചലാഭം പ്രതീക്ഷിക്കാം.
മകം: സ്വയംതൊഴിൽ ചെയ്യുന്നവർക്ക് ആത്മാർത്ഥയുള്ള സഹപ്രവർത്തകരെ ലഭിക്കും. ഉപരിപഠനത്തിനായി വിദേശത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രവേശനം ലഭിക്കും.
പൂരം: പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉന്നതസ്ഥാനപ്രാപ്തി.
ഉത്രം: സർക്കാർ ഉദ്യോഗത്തിലിരിക്കുന്നവർക്ക് സ്ഥാനക്കയറ്റവും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. സഹോദരങ്ങൾക്കിടയിൽ സ്വരച്ചേർച്ചകുറവ് അനുഭവപ്പെടും.
അത്തം: ധനാഭിവൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമയം. തൊഴിൽസംബന്ധമായി അനുകൂല സമയമാണ്. സഹോദര ഐക്യം പ്രതീക്ഷിക്കാം.
ചിത്തിര: സാമ്പത്തികനേട്ടം. പുണ്യക്ഷേത്രദർശനം. സഹോദരങ്ങൾ പരസ്പരം സഹകരിക്കുകയും സൽപ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്യും. വ്യാപാരം ചെയ്യുന്നവർക്ക് അനുകൂലമായ സമയമാണ്.
ചോതി: കുടുംബാഭിവൃദ്ധിയും കുടുംബത്തിൽ പലവിധ നന്മകളുമുണ്ടാകും. ഗൃഹം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമായ സമയം. പഠനത്തിൽ ശ്രദ്ധ ചെലുത്തും.
വിശാഖം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സൽപ്രവൃത്തികൾ ചെയ്യുന്നതായിരിക്കും. കുടുംബ ഐക്യവും സന്തോഷവും ഉണ്ടാകും. ശത്രുക്കളുടെ ശല്യമുണ്ടാകും.
അനിഴം: സർക്കാർ ജോലിക്കായി അപേക്ഷിക്കുന്നവർക്ക് ലഭിക്കാനുള്ള സാദ്ധ്യത കാണുന്നു. സുഹൃത്തുക്കളാൽ ധനനഷ്ടം വരാം. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും.
തൃക്കേട്ട: മനോദു:ഖം വരാനുള്ള സന്ദർഭം കാണുന്നു. അയൽവാസികളുമായി അല്പം സ്വരചേർച്ചക്കുറവുണ്ടാകും. കുടുംബാഭിവൃദ്ധിയുണ്ടാകും
മൂലം: പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യത്തിന്റെ സമയം. വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യപ്രാപ്തി.
പൂരാടം: സംരക്ഷണ വകുപ്പിൽ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കും. റിയൽ എസ്റ്റേറ്റുകാർക്ക് വേഗം തൊഴിൽ നടക്കും. പഠനത്തിൽ ശ്രദ്ധ ചെലുത്തും.
ഉത്രാടം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മാനസികമായ സമ്മർദ്ദമുണ്ടാകും. ഭാര്യയാൽ പലവിധ നന്മകൾ വരാനിടയുണ്ട്. പഠനത്തിൽ ശ്രദ്ധ ചെലുത്തും.
തിരുവോണം: കലാമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രശംസയും വിജയസാദ്ധ്യതയും കാണുന്നു. കുടുംബത്തിൽ നിന്നും മാറി താമസിക്കാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യം.
അവിട്ടം: സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റവും സ്ഥാനപ്രാപ്തിയും. എഴുത്തുകാർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
ചതയം: പ്രശസ്തിയുടെയും സാമ്പത്തികനേട്ടത്തിന്റെയും സമയം. ഉന്നതസ്ഥാനപ്രാപ്തിയുടെ സന്ദർഭം കാണുന്നു. ശത്രുക്കളാൽ ശല്യമുണ്ടാകും.
പൂരുരുട്ടാതി: സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് മികച്ച നേട്ടം പ്രതീക്ഷിക്കാം.
ഉത്രട്ടാതി: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. പുസ്തകം എഴുതുന്നവർക്ക് അനുകൂലമായ സമയമാണ്. എല്ലാ സംരംഭങ്ങളിലും വിജയം കണ്ടെത്തും.
രേവതി: പല മേഖലകളിലും വിജയവും പ്രശസ്തിയും ലഭിക്കും. നൃത്ത, സംഗീത മത്സരങ്ങളിൽ അംഗീകാരം ലഭ്യമാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.