അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കാൻ  വായ്പ

Wednesday 04 March 2026 11:29 PM IST

ഇടുക്കി: പട്ടികജാതി - പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്ന് അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കാൻ താത്പര്യമുള്ള 18 മുതൽ 50 വയസ് വരെയുള്ള ജില്ലയിലെ പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് വായ്പ അനുവദിക്കും. അപേക്ഷകർക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ പ്ലസ്ടു, - ഡിഗ്രി കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.തിരഞ്ഞെടുത്ത അപേക്ഷകർക്ക് അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനായി ആവശ്യമായ ഐ.ടി. ഉപകരണങ്ങൾ, ഇന്റർനെറ്റ് സൗകര്യം, സ്ഥിര ആസ്തികൾ ഉൾപ്പെടെ സ്ഥാപനം ആരംഭിക്കുന്നതിനുള്ള ചെലവുകൾക്കായാണ് ലോൺ അനുവദിക്കുക. അപേക്ഷകളും പരീക്ഷയും സംബന്ധിച്ച വിശദവിവരങ്ങൾ https://lbsedp.lbscentre.in/akshaya26/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അക്ഷയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്ക് https://akshaya.kerala.gov.in/ സന്ദർശിക്കാം. നിശ്ചിത യോഗ്യതഉള്ളവർ അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി 7 . വിശദവിവരങ്ങൾക്ക് ഫോൺ: 9400068506.