അംബേദ്കർ ഗ്രാമപദ്ധതിക്ക് തുടക്കം

Tuesday 03 March 2026 10:41 PM IST

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി നാലുചിറ ഐ. എച്ച്. ഡി .പി നഗറിൽ അംബേദ്കർ ഗ്രാമപദ്ധതിക്ക് തുടക്കമായി. ഒരു കോടി രൂപ ചെലവിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. എച്ച് .സലാം എം എൽ.എ ഉദ്ഘാടനം ചെയ്തു. നാലുചിറ നഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്തംഗം സിന്ധു ബേബി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം സിമി പൊടിയൻ, പട്ടികജാതി വികസന ഓഫീസർ കെ.പി.പ്രീത, കെ.പി.എച്ച്.സി.സി ജില്ലാ പ്രോജക്ട് എഞ്ചിനീയർ കെ.എം.കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.