മുട്ടം ഫിഷ് മാർക്കറ്റ് ശിലാസ്ഥാപനം

Tuesday 03 March 2026 10:44 PM IST

ചേർത്തല:മുട്ടം ഫിഷ് മാർക്കറ്റിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കൃഷി മന്ത്രി പി.പ്രസാദ് നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ എസ്.സോബിൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എൻ.എൽ.വത്സലകുമാരി സ്വാഗതവും ജനറൽ സെക്ഷൻ സൂപ്രണ്ട് അജി നന്ദിയും പറഞ്ഞു. അധീന രാജു,ബീന അജി,എസ്.സനീഷ്,ടോമി എബ്രാഹം,ധന്യ ജയദേവൻ,പി.ഉണ്ണികൃഷ്ണൻ,കെ.സി.ആന്റണി,വി.എ.സുരേഷ്‌കുമാർ, ഷെയ്ക് പരീത്, പി.ഐ.ഹാരിസ്‌ തുടങ്ങിയവർ പങ്കെടുത്തു.