പൊങ്കാലക്കൗതുകത്തിൽ വിദേശി സഞ്ചാരികൾ

Wednesday 04 March 2026 1:10 AM IST

തിരുവനന്തപുരം: പൊങ്കാല കണ്ടറിഞ്ഞ് ഒരുകൂട്ടം വിദേശികളും.ഇറാൻ ഇസ്രയേൽ യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യയിലേക്കുള്ള വിമാനങ്ങളെല്ലാം റദ്ദുചെയ്തതോടെ,കേരളത്തിൽ കുടുങ്ങിയ ഇവർ ആ സങ്കടം മറന്നായിരുന്നു ആറ്റുകാലിൽ പൊങ്കാല ആസ്വദിച്ച് നടന്നത്.

സ്വിറ്റ്‌സർലന്റ്,അയർലൻഡ്,ഇറ്റലി,ലിത്വാനിയ,ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള 8 പേരാണ് പൊങ്കാല കാണാനിറങ്ങിയത്. ഫ്രഞ്ച് ട്രാൻസ്‌ലേറ്ററായ ജെഫ്രി പൊങ്കാല ഐതീഹ്യം വിവരിച്ചു നൽകി.

കോവളത്തെ സോമതീരം റിസോർട്ടിലാണ് ഇവരുടെ താമസം.വിമാനങ്ങൾ സർവീസ് തുടങ്ങുന്നതുവരെ അനന്തപുരി ചുറ്റിക്കറങ്ങാനാണ് ഇവരുടെ തീരുമാനം.