പ്ലാസ്റ്റിക് മുക്ത ക്യാമ്പയിൻ

Tuesday 03 March 2026 11:34 PM IST

കുട്ടനാട് : മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ക്ഷന് സമീപം എ.സി കനാൽ തീരത്ത് സംഘടിപ്പിച്ച വേമ്പനാട് പുനരുജ്ജീവനം പ്ലാസ്റ്റിക് മുക്ത ക്യാമ്പയിൻ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി അദ്ധ്യക്ഷനായി. ജോയിന്റ് ഡയറക്ടർ സന്തോഷ് മാത്യു, പഞ്ചായത്ത് സെക്രട്ടറി ഭാമദേവി, വൈസ് പ്രസിഡന്റ് റെജിമോൾ , സോളി ആന്റണി, എ. എസ് സുശീലൻ,മാർട്ടിൻ മാത്യു ബാലകൃഷ്ണൻ, മോളമ്മജോമി അനു ടി സേവ്യർ , അജിതമ്മ ആന്റണി, ശാലിനി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു