തിരുവനന്തപുരത്ത് ആട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു,​ കയ്യും കാലും വേർപെട്ട നിലയിൽ

Sunday 20 October 2019 1:46 AM IST

തിരുവനന്തപുരം: ആനയറ ലോർഡ്സ് ഹോസ്പിറ്റലിന് സമീപം ആട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. പുലർച്ചെ 1.15 ഒാടെയാണ് സംഭവം. പേട്ട താഴെശ്ശേരി സ്വദേശി വിപിനാണ് (35)​ മരിച്ചത്. കയ്യും കാലും വേർപെട്ട നിലയിൽ റോഡരികിൽ കണ്ടെത്തിയ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആ വഴി എത്തിയ ബൈക്ക് യാത്രക്കാരനാണ് വേട്ടേറ്റ നിലയിൽ യുവാവിനെ കണ്ടത്. വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു