യുട്യൂബിലും താരം മോദി തന്നെ

Wednesday 04 March 2026 2:55 AM IST

ന്യൂഡൽഹി: മൂന്ന് കോടിയിൽ അധികം സബ്‌സ്‌ക്രൈബേഴ്സിനെ നേടി ഇൻസ്റ്റഗ്രാമിനുപിന്നാലെ യുട്യൂബിലും മോദി തരംഗം.

യുട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്‌ക്രൈബേഴ്സുള്ള ലോകനേതാവ് എന്ന സ്ഥാനവും മോദി നേടി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാളും ഏഴ് മടങ്ങ് കൂടുതൽ സബ്‌സ്‌കൈബേഴ്സ് മോദിക്കുണ്ട്. ലോക നേതാക്കളിൽ മോദിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുളള മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബോൾസോനാരോയ്‌ക്ക് 60 ലക്ഷം മാത്രമേയുള്ളൂ. ഇന്ത്യയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഒരു കോടിയുണ്ട്.