കേരള കലാമണ്ഡലം ഫെലോഷിപ്പ് അവാർഡ്
Wednesday 04 March 2026 12:14 AM IST
ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സർവകലാശാല വിവിധ മേഖലകളിൽ പ്രഗല്ഭരായവർക്ക് നൽകി വരുന്ന ഫെലോഷിപ്പ് അവാർഡ് എൻഡോവ്‌മെന്റുകളുടെ സമർപ്പണവും വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റുകളുടെ വിതരണവും നടന്നു. കലാമണ്ഡലം കൂത്തമ്പലത്തിൽ കെ. രാധാകൃഷ്ണൻ എം.പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. ബി. അന്തകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. കലാമണ്ഡലം എൻഡോവ്‌മെന്റുകൾ കലാമണ്ഡലം വി. സുബ്രഹ്മണ്യൻ, കലാമണ്ഡലം എം.പി.എസ് നമ്പൂതിരി, കലാമണ്ഡലം പ്രഭാകരൻ എന്നിവർ നൽകി. കലാമണ്ഡലം പി.രാജേഷ് കുമാർ, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവൻ നമ്പൂതിരി, കലാമണ്ഡലം ക്ഷേമവതി,സ്മിത ഹരി,ഡോ. വേണുഗോപാലൻ, ഡോ. എൻ അജയകുമാർ, അബ്ദുൽ കബീർ, എ. വി.സതീഷ്, വി.രവീന്ദ്രനാഥ് എൻ. ഹരികുമാർ എന്നിവർ സംസാരിച്ചു.