കലാമേള രുദ്ര 2026 സമാപിച്ചു

Wednesday 04 March 2026 12:21 AM IST

മാള: മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച രണ്ടുദിവസത്തെ കലാമേള 'രുദ്ര 2026' സമാപിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. കെ.കെ. ഗീതാ കുമാരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ അദ്ധ്യക്ഷനായി. സി.ഇ.ഒ ഡോ. ജോർജ് കോലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.കെ.എൻ. രമേഷ് , ഡോ.അംബിക ദേവി, ഡോ. ഷാജി ജോർജ് എന്നിവർ പ്രസംഗിച്ചു . ആർട്ട് ദിന മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടിയ മെറ്റ്‌സ് സ്‌കൂൾ ഒഫ് എൻജിനീയറിംഗ് എ.പി.ആന്റണി മെമ്മോറിയൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. രണ്ടാം സ്ഥാനം മെറ്റ്‌സ് കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് ലഭിച്ചു. കലാപരിപാടികളോടെ ആഘോഷം സമാപിച്ചു.