വികസന സെമിനാർ അഞ്ചിന്

Wednesday 04 March 2026 12:23 AM IST

തൃശൂർ: മണലൂരിന് ഒരു മാനിഫെസ്റ്റോ എന്ന പേരിൽ വികസന രൂപരേഖ തയാറാക്കുമെന്ന് യു.ഡി.എഫ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള വികസന സെമിനാർ അഞ്ചിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പാവറട്ടി ജോളി വില്ലയിൽ നടക്കും. കൃഷി, മൃഗസംരക്ഷണം, ജലസേചനം, മത്സ്യ ബന്ധനം തുടങ്ങി വിവിധ മേഖലകളിലെ സമഗ്ര വികസനവും പുരോഗതിയുമാണ് ലക്ഷ്യം.

പൊതുജനങ്ങളുടെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെയും അഭിപ്രായങ്ങൾ സമാഹരിച്ചാണ് മാനിഫെസ്‌റ്റോ. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മാനിഫെസ്റ്റോ അനുസരിച്ച് പ്രവർത്തിക്കുമെന്ന് കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ, കെ.കെ. ബാബു, ജിയോ ഫോക്‌സ്,എൻ.ജെ. ലിയോ, സി.ജെ. സ്റ്റാൻലി, അസ്‌ക്കർ അലി തങ്ങൾ എന്നിവർ പറഞ്ഞു.