'നീതി സാരം' ജില്ലാതല ക്വിസ് മത്സരം

Wednesday 04 March 2026 12:23 AM IST

തൃശൂർ: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റ് മേരീസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം നേർക്കൂട്ടം കമ്മിറ്റിയും എക്‌സൈസ് വിമുക്തി മിഷന്റെയും സഹകരണത്തോടെ 'നീതി സാരം' എന്ന ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മീന കെ. ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. അസി. എക്‌സൈസ് കമ്മിഷണറും വിമുക്തി മാനേജരുമായ വിനീത് രവി അദ്ധ്യക്ഷനായി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സി.കെ. സജികുമാർ വിതരണം ചെയ്തു. സോഷ്യൽ വർക്ക് വിഭാഗം മേധാവി ജോഷി കുര്യൻ സംസാരിച്ചു. അഡ്വ. രേഖ പ്രസാദ് ക്വിസ് മാസ്റ്ററായി. എക്‌സൈസ് സി.ഐ എസ്. പ്രശാന്ത് സ്വാഗതവും അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി. രാമചന്ദ്രൻ പി നന്ദിയും പറഞ്ഞു.