അമ്മയെയും മക്കളെയും വീട്ടിൽകയറി ആക്രമിച്ചു

Wednesday 04 March 2026 1:45 AM IST

കോട്ടമുകൾ : . കോട്ടമുകൾ സ്വദേശികളായ അമ്മയെയും മക്കളെയും ലഹരി മാഫിയ സംഘം വീട് കയറി ആക്രമിച്ചു. കോട്ടമുകൾ പണയം തുണ്ടിൽ വീട്ടിൽ സലീനയെയും മക്കളായ ഫൈസൽ, അഫ്സൽ എന്നിവരെയുമാണ് ആക്രമിച്ചത്. സംഭവത്തിൽ കോട്ടമുകൾ സ്വദേശി സാബിറിനെതിരെയും കൂടെയുണ്ടായിരുന്ന രണ്ടു പേർക്കെതിരെയും പൊലീസ് കേസെടുത്തു. സാബിറിനെതിരെ മുമ്പ് ലഹരിനിരോധന നിയമപ്രകാരം കേസെടുത്തിരുന്നു . ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് നൽകിയത് ഫൈസലാണെന്ന് ആരോപിച്ചാണ് വീട് ആക്രമിച്ചതത്രേ . കോട്ടമുകൾ - പരുത്തിപ്പാറ ഭാഗം കേന്ദ്രീകരിച്ചു ലഹരി വില്പന വ്യാപകമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.