വ്യാപക ആക്രമണം
യു.എ.ഇയിൽ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ പതിച്ച് തീപിടിത്തം. ആളപായമില്ല
ദുബായ്‌യ്ക്ക് സമീപം ഓസ്ട്രേലിയൻ സൈന്യത്തിന്റെ അൽ മിൻഹാദ് എയർബേസിന് നേരെ ആക്രമണം
ഒമാനിലെ ദുഖാം തുറമുഖത്ത് വീണ്ടും ആക്രമണം. ഇന്ധന ടാങ്കിൽ ഡ്രോൺ പതിച്ചു. ദോഫാറിൽ രണ്ട് ഡ്രോണുകൾ തകർത്തു.
ജോർദ്ദാനിൽ, ഇറാൻ ആക്രമണം ചെറുക്കാനുള്ള ഇന്റർസെപ്റ്റർ മിസൈൽ തകരാറ് സംഭവിച്ച് മുവാഫഖ് സാൽതി എയർ ബേസിൽ വീണു
ബഹ്റൈനിൽ ഷെയ്ഖ് ഇസാ മേഖലയിലെ യു.എസ് എയർ ബേസിലെ കമാൻഡ് കെട്ടിടവും ഇന്ധന ടാങ്കുകളും തകർത്തെന്ന് ഇറാൻ
മദ്ധ്യ ഇസ്രയേലിലും ടെൽ അവീവിലും മിസൈലാക്രമണത്തിൽ 7 പേർക്ക് പരിക്ക്
ഇറാന്റെ രണ്ട് എസ്.യു 24 വിമാനങ്ങളും 7 ബാലിസ്റ്റിക് മിസൈലുകളും 5 ഡ്രോണുകളും ഖത്തർ വെടിവച്ചിട്ടു
യു.എ.ഇയ്ക്ക് നേരെ ഇന്നലെ രാത്രി വരെ ഇറാൻ വിക്ഷേപിച്ചത് 812 ഡ്രോണുകളും 186 ബാലിസ്റ്റിക് മിസൈലുകളും
755 ഡ്രോണുകളും 172 മിസൈലുകളും യു.എ.ഇ തകർത്തു. 13 മിസൈലുകൾ കടലിൽ പതിച്ചു
ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണ ശ്രമം പരാജയപ്പെടുത്തി