ഈ നിറത്തിലുള്ള വസ്‌ത്രം ധരിച്ചുനോക്കൂ; ജോലി മുതൽ പ്രണയസാഫല്യം വരെ ഫലം
ഓരോരുത്തർക്കും അവരുടെ ഇഷ്‌ട നിറങ്ങൾ ഉണ്ടാകും. ജനിച്ച രാശി അനുസരിച്ച് ഓരോരുത്തർക്കും ഓരോ ഭാഗ്യനിറങ്ങൾ ഉണ്ടെന്ന് അറിയാമോ? കളർ തെറാപ്പി അനുസരിച്ച് ചില നിറങ്ങൾ ശരീരത്തിലെ പ്രഷർ പോയിന്റുകളുമായി സമ്പർക്കം പുലർത്തുമ്പോൾ രോഗങ്ങൾ പോലും മാറുമെന്നാണ് വിശ്വാസം. അതിനാൽ, ജ്യോതിഷത്തിലും ഭാഗ്യനിറങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഭാഗ്യനിറങ്ങൾ ധരിക്കുന്നത് ആരോഗ്യവും ആയുസും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് വിശ്വാസം. ആഗ്രഹസാഫല്യത്തിനും ഭാഗ്യനിറങ്ങൾ സഹായിക്കും. ഓരോ രാശിക്കാരുടെയും ഭാഗ്യനിറങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ചിങ്ങം - വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ഈ രാശിക്കാർ സ്‌നേഹിക്കപ്പെടാൻ ഏറെ ആഗ്രഹിക്കുന്നവരാണ്. അത്രവേഗം എല്ലാവർക്കും മനസിലാക്കാൻ പറ്റാത്ത വ്യക്തിത്വമുള്ളവർ കൂടിയാണ് ഈ രാശിക്കാർ. ചിങ്ങം രാശിക്കാരുടെ ഭാഗ്യനിറം സ്വർണ്ണ മഞ്ഞ, ഓറഞ്ച്, ഇളം ചുവപ്പ്.
കന്നി - ആഗ്രഹിച്ചത് സ്വന്തമാക്കാനായി കഠിനമായി പരിശ്രമിക്കുന്നവരാണ് കന്നി രാശിക്കാർ. ഇവരുടെ ഭാഗ്യനിറം പച്ചയാണെങ്കിലും കടും നിറങ്ങളും ഇവർക്ക് അനുകൂലമാണ്.
തുലാം - വളരെ സൗമ്യമായ സ്വഭാവമുള്ള ഇവർ സ്‌നേഹിക്കുന്നവർക്കായി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്. ഇവരുടെ ഭാഗ്യനിറം പിങ്ക്.
വൃശ്ചികം - രാഷ്‌ട്രീയത്തിൽ ഭാവിയുള്ളവരാണ് ഈ രാശിക്കാർ. ഭാഗ്യനിറം വൈൻ റെഡ്, മെറൂൺ.
ധനു - എല്ലാവരോടും പെട്ടെന്ന് സൗഹൃദത്തിലാകുന്നവരാണ് ഈ രാശിക്കാർ. ഓറഞ്ച് കലർന്ന മഞ്ഞ, തവിട്ട് എന്നിവയാണ് ഇവരുടെ ഭാഗ്യനിറങ്ങൾ.
മകരം - എത്ര വലിയ പ്രതിസന്ധി ജീവിതത്തിൽ വന്നാലും സമാധാനത്തോടെയും ചിരിക്കുന്ന മുഖത്തോടെയും അതിനെ നേരിടുന്നവരാണ് മകരം രാശിക്കാർ. കടും പച്ച, കടും നീല എന്നിവയാണ് ഇവരുടെ ഭാഗ്യ നിറങ്ങൾ.
കുംഭം - സത്യസന്ധരായ ഇവർ കുടുംബ സ്‌നേഹികളാണ്. പച്ച കലർന്ന നീലയാണ് ഇവരുടെ ഭാഗ്യനിറം.
മീനം - കരുണയുള്ള ഇവർ നിസ്വാർത്ഥരാണ്. ആകാശ നീല, ഇളം പച്ച എന്നിവയാണ് മീനം രാശിക്കാരുടെ ഭാഗ്യനിറങ്ങൾ.
മേടം - സൗമ്യശീലരും സത്യസന്ധരും നിഷ്‌കളങ്കരുമായിരിക്കും ഇവർ. മേടം രാശിക്കാരുടെ ഭാഗ്യനിറം കടും ചുവപ്പും നീലയുമാണ്. ഇടവം - ധൈര്യമായി വിശ്വസിക്കാവുന്നവരാണ് ഇടവം രാശിക്കാര്‍. ഇവരുടെ ഭാഗ്യനിറം ഇളം തവിട്ട്, പച്ച, ക്രീം നിറങ്ങളാണ്. മിഥുനം - ബുദ്ധിശാലികളായ ഇവർ ചഞ്ചല സ്വഭാവമുള്ളവരാണ്. ഇളം മഞ്ഞ, ഇളം പച്ച എന്നീ നിറങ്ങള്‍ മിഥുനം രാശിക്കാരുടെ ഭാഗ്യനിറമാണ്.
കര്‍ക്കടകം - വികാരാധീനരായ ഇവർ മൃദുലഹൃദയരാണ്. പര്‍പ്പിള്‍, ഇളം നീല എന്നിവയാണ് കര്‍ക്കടകം രാശിയിൽ ജനിച്ചവരുടെ ഭാഗ്യനിറങ്ങള്‍.