വർഷങ്ങളായി തുടർന്നുവരുന്ന തെറ്റ്; അടുക്കള നിർമിക്കേണ്ടത് ഇങ്ങനെ, വിപരീതമായാൽ ആപത്ത്
ഇന്ന് ഭൂരിഭാഗംപേരും വീട് വയ്‌ക്കുമ്പോൾ വാസ്‌തു നോക്കാറുണ്ട്. ഇങ്ങനെ ചെയ്‌താൽ വീട്ടിൽ സമാധാനം, ഐശ്വര്യം, സമ്പത്ത് എന്നിവയുണ്ടാകുമെന്നാണ് വിശ്വാസം. വാസ്‌തുശാസ്‌ത്രപ്രകാരം വീട്ടിലെ ഓരോ മുറിക്കും അതിന്റേതായ സ്ഥാനമുണ്ട്. ഇതിൽ ചെറിയൊരു മാറ്റം വന്നാൽപ്പോലും അത് കുടുംബാംഗങ്ങളെ ബാധിച്ചേക്കും. അതിനാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം.
വീട്ടിലെ പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. കിഴക്ക്, തെക്ക് അല്ലെങ്കിൽ തെക്ക് - കിഴക്ക് ദിശയിൽ അടുക്കള നിർമിക്കുന്നതാണ് അനുയോജ്യം. ചുവരുകൾക്ക് ഇളം നിറങ്ങൾ അല്ലെങ്കിൽ ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളും നൽകാവുന്നതാണ്. അടുക്കളയിൽ ടേബിൾ, അലമാര എന്നിവ വടക്കുഭാഗത്താണ് സ്ഥാപിക്കേണ്ടത്. ഇത് ആരോഗ്യവും സമ്പത്തും നൽകുന്നതിന് സഹായിക്കും. മാത്രമല്ല, അടുക്കളയിൽ ചെടികൾ വയ്‌ക്കുന്നത് നന്നല്ല എന്നും വിശ്വാസമുണ്ട്. അതിനാൽ, വാസ്‌തുശാസ്‌ത്ര വിദഗ്ദ്ധരുടെ അഭിപ്രായം തേടിയ ശേഷം വീട് നിർമിക്കുന്നതാണ് ഉത്തമം.