വാഹനങ്ങൾ വഴി തിരിച്ച് വിടും
Thursday 05 March 2026 7:50 PM IST
ഉടുമ്പന്നൂർ: പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ബൗണ്ടറി ജംഗ്ഷന് സമീപം 200 എം.എം.ഡി.ഐ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ 8 വരെ ഉടുമ്പന്നൂർ - ചീനിക്കുഴി - പാറമട റോഡിലൂടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല. ഇതിനാൽ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ചീനിക്കുഴിയിൽ നിന്നും തിരിഞ്ഞ് ബൗണ്ടറി ജംഗ്ഷനിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണന്ന് തൊടുപുഴ വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.