മലയാളി സംവിധായകന്റെ തമിഴ് ചിത്രം, വടിവേലുവിന്റെ പോർമുഴക്കം
ശ്രീനാഥ് ഭാസി നായകനായ പെങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിൽ തമിഴിലേക്ക് പ്രവേശിക്കുന്നു . പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്ഈ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ മണി ലാന്റ് , ഗോൾഡ് പ്രൊഡക്ഷൻസാണ് നിർമ്മാണം. പൂർണമായും കോടതി പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമയാണിതെന്ന് ഏ. ബി. ബിനിൽ പറഞ്ഞു. കോർട്ട്റൂം ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സത്യസന്ധനും. ധൈര്യശാലിയുമായ ഒരു പബ്ലിക്ക് പ്രോസിക്ക്യൂട്ടറുടെ കഥാപാത്രത്തെയാണ് വടിവേലു അവതരിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസിൽ അധികാരത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിന്ന് നീതി നിലനിർത്താൻ ശ്രമിക്കുന്ന ഒരു അഭിഭാഷകന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മറ്റ് അഭിനേതാക്കളുടെയും, അണിയറ പ്രവർത്തകരുടെയും നിർണയം പൂർത്തിയായി വരുന്നു .ഏപ്രിൽ ആദ്യവാരം ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കും. പി.ആർ. ഒ വാഴൂർ ജോസ്.