നന്ദിയോട്- മുതുവിള റോഡ് ഉദ്ഘാടനം ഇന്ന്
Thursday 05 March 2026 1:15 AM IST
പാലോട്: 13.45 കോടി ചിലവഴിച്ച് ബി.എം.ബി.സി നിലവാരത്തിൽ കിഫ് ബി ഫണ്ട് ഉപയോഗിച്ച് കേരളാ റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നിർമ്മാണം പൂർത്തിയായ നന്ദിയോട്-ചോനൻവിള- ചെല്ലഞ്ചി-മുതുവിള റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് ചെല്ലഞ്ചി ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ അഡ്വ.ഡി.കെ.മുരളി എം.എൽ. എ യുടെ അദ്ധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.അഡ്വ.അടൂർ പ്രകാശ് എം.പി, അഡ്വ.എ.എ.റഹിം എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു തുടങ്ങിയവർ മുഖ്യാതികളാകും.നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് പേരയംജയൻ സ്വാഗതം പറയും.