നോവൽ അവതരണം

Thursday 05 March 2026 1:25 AM IST

കല്ലമ്പലം: എഴുത്തുകാരി കെ.ആർ.മീരയുടെ ഏറ്റവും പുതിയ നോവലായ 'കലാച്ചി'യുടെ അവതരണം പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയിൽ നടന്നു.നോവലിസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പുസ്തക ചർച്ചയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി,ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ലിജ,പ്രൊഫസർ അജയൻ പനയറ,സ്റ്റേറ്റ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ മിനിമോൾ,സുനീർ.എം.സി,ബിലഹരി.ജി.ആർ തുടങ്ങിയവർ പങ്കെടുത്തു. ഭരണഘടന ആമുഖം സി.വി.രാജീവ് വായിച്ചു.എം.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഇ.ഷാജഹാൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.ലാലി നന്ദിയും പറഞ്ഞു.