കിൻഫ്ര പാർക്കിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സർവീസ്

Thursday 05 March 2026 1:28 AM IST

​കഴക്കൂട്ടം: മേനകുളം കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്കിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു.പാർക്ക് സെന്ററിന് മുന്നിൽ നടന്ന ചടങ്ങിൽ കിൻഫ്ര സി.ഇ.ഒ ജീവ ആനന്ദ് പുതിയ സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.കിൻഫ്ര അസോസിയേഷൻ അംഗങ്ങളായ മധുമോഹനൻ,ശ്രീകുമാർ വാസുദേവൻ,ബി.ആർ.സിംഗ്,ജയപ്രകാശ്,ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.ദിവസവും രാവിലെ 7.15ന് വെഞ്ഞാറമൂട് നിന്നാരംഭിക്കുന്ന സർവീസ് 8.15ന് കിൻഫ്രയിലെത്തും.8.30ന് കിൻഫ്രയിൽ നിന്ന് കിഴക്കേകോട്ടയ്ക്കു പോകുന്ന ബസ് വൈകിട്ട് 5.15ന് പോത്തൻകോട് വഴി വെഞ്ഞാറമൂട്ടിലേക്ക് പോകും.